English | മലയാളം
പിന്നോക്ക വിഭാഗ വികസന വകുപ്പ്
ധന സഹായ പദ്ധതി
Download more icon variants from https://tabler-icons.io/i/bulb
ഐഡിയ ഗ്രാന്റ്
3 ലക്ഷം വരെ
Download more icon variants from https://tabler-icons.io/i/package
പ്രൊഡക്റ്റൈസേഷൻ ഗ്രാന്റ്
10 ലക്ഷം വരെ
പദ്ധതിയെ കുറിച്ച്
നൂതനാശയങ്ങൾ, സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് അവരുടെ നൂതന ആശയങ്ങൾ പൂർണ്ണ സംരംഭങ്ങളാക്കി മാറ്റാൻ സഹായിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിനായി കേരള സർക്കാർ പിന്നോക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ബിസിഡിഡി ഫണ്ടിംഗ് സപ്പോർട്ട് പദ്ധതി. സ്റ്റാർട്ടപ്പ് അനുബന്ധ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി പ്രവർത്തിക്കുന്ന, കേരള സർക്കാരിന്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷൻ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ‌എസ്‌യുഎം) പിന്നോക്ക വിഭാഗ വികസന വകുപ്പുമായി (ബിസിഡിഡി) സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി, കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള ബിരുദധാരികൾക്ക് സാങ്കേതികവിദ്യാധിഷ്ഠിത സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനും, വളർത്താനും അതുവഴി പ്രാതിനിധ്യം കുറഞ്ഞ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനുമുള്ള പ്രാരംഭ ഘട്ട ധനസഹായം നൽകുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ്പുകൾക്ക് അർഹമായ പരമാവധി ബിസിഡിഡി ഗ്രാന്റ് തുക 10 ലക്ഷം രൂപയാണ് (ഘട്ടങ്ങൾ - ആശയം, ഉൽ‌പാദനം ഉൾപ്പെടെ).
Download more icon variants from https://tabler-icons.io/i/bulb
ഐഡിയ ഗ്രാന്റ്
3 ലക്ഷം വരെ
Download more icon variants from https://tabler-icons.io/i/package
പ്രൊഡക്റ്റൈസേഷൻ ഗ്രാന്റ്
10 ലക്ഷം വരെ
യോഗ്യതാ മാനദണ്ഡം
  • പ്രായം 23 നും 40 നും ഇടയിലുള്ള പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള ബിരുദധാരികൾ (ഏതെങ്കിലും സ്ട്രീം)
  • ഐഡിയ ഗ്രാന്റിന്, അപേക്ഷകൻ OBC/OEC വിഭാഗത്തിൽ പെടുന്നവരും കേരളത്തിൽ താമസിക്കുന്നവരുമായിരിക്കണം. ഫണ്ട് വിതരണ പ്രക്രിയയ്ക്ക് കമ്പനി ഇൻകോർപ്പറേഷനും KSUM യുണീക്ക് ഐഡിയും നിർബന്ധമാണ്.
  • 80% ഓഹരി പങ്കാളിത്തവും OBC/OEC ഉടമസ്ഥതയിലായിരിക്കണം
  • പ്രൊഡക്റ്റൈസേഷൻ ഗ്രാന്റിന് അപേക്ഷിക്കുന്നതിന്, സ്റ്റാർട്ടപ്പ് കമ്പനി ഇൻകോർപ്പറേഷൻ പ്രക്രിയയും കെ‌എസ്‌യുഎം യുണീക്ക് ഐഡി സർട്ടിഫിക്കേഷനും പൂർത്തിയാക്കിയിരിക്കണം.
  • OBC/OEC വിഭാഗത്തിൽപ്പെട്ട സ്ഥാപകന്റെ/സ്ഥാപകരുടെ വാർഷിക വരുമാനം പ്രതിവർഷം 5 ലക്ഷം രൂപയിൽ താഴെയായിരിക്കണം.
അയോഗ്യതാ മാനദണ്ഡം
  • ഈ പദ്ധതി പ്രകാരം ഒരു സേവന പദ്ധതിക്കോ ആസ്തി സൃഷ്ടിക്കലിനോ ധനസഹായം ലഭിക്കില്ല.
  • മുഴുവൻ ഉൽപ്പന്ന വികസന പ്രവർത്തനങ്ങളുടെയും ഔട്ട്‌സോഴ്‌സിംഗ് അല്ലെങ്കിൽ ഏതെങ്കിലും പ്രധാന നാഴികക്കല്ല് ഔട്ട്‌സോഴ്‌സിംഗ്, സ്വയം സേവനങ്ങൾ വാങ്ങൽ, സി‌എസ്‌ആർ പ്രവർത്തനങ്ങൾക്കായി ഗ്രാന്റ് വിനിയോഗം എന്നിവ പരിഗണിക്കില്ല.
അപേക്ഷാ നടപടിക്രമം
  • ബിസിഡിഡി ഫണ്ടിംഗ് സപ്പോർട്ട് സ്കീമിനുള്ള അപേക്ഷകൾ ഗ്രാന്റ് KSUM ന്റെ ഗ്രാന്റ് പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാം.. അപേക്ഷാ ഫോം സമർപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. അപൂർണ്ണമായ ഫോമുകൾ നിരസിക്കപ്പെടും.
  • അവതരണത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകളോ അപേക്ഷകരോ വിദഗ്ദ്ധ സമിതി (Expert Panel) പാനലിന് മുമ്പാകെ ഹാജരാകും. പാനൽ നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
  • ബിസിഡിഡി ഗ്രാന്റ് മൈൽസ്റ്റോൺ അടിസ്ഥാനമാക്കിയുള്ള തവണകൾ ആയിട്ടാകും വിതരണം ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്
0471 2700270
0 80471 80470 Ext. No: 311